ജിദ്ദയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
ജിദ്ദ: സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ. ജിദ്ദയിൽ ഹറമൈൻ റോഡിലാണ് സംഭവം.
അമിത വേഗതയിൽ വാഹനമോടിച്ച് ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഇടിച്ചു ഗുരുതരമായി പരിക്കേല്പിച്ചു; ഉടനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനമിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുപത് വയസുകാരനെ പോലീസ് പിന്തുടർന്ന് പിടികൂടിയതായി മക്ക റീജിയൻ പോലീസ് വക്താവ് മേജർ മുഹമ്മദ് അബ്ദുൽ വഹാബ് അൽ ഗംദി പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം കിഴക്കൻ ജിദ്ദയിലെ ഹറമൈൻ റോഡിലെ സുരക്ഷാ ചെക്ക്‌പോസ്റ്റിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥന് മുകളിലൂടെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.
വാഹനം നിർത്താനുള്ള പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി.
പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഇയാളെ പരിശോധനയ്ക്കായി മെഡിക്കൽ അധികൃതരെ സമീപിക്കും.
മറ്റൊരു സംഭവത്തിൽ, തെക്കൻ ജിദ്ദയിലെ അൽ-ഫലാഹ് റോഡിലെ ഒരു ചെക്ക് പോയിന്റിൽ അമിതവേഗത്തിൽ വാഹനമോടിച്ചയാൾ ട്രാഫിക് പോലീസ് വാഹനത്തിലേക്ക് ഇടിച്ചു. ശനിയാഴ്ചയായിരുന്നു ഇത്. അപകടത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു.
ഇരുപതിനു മുകളിൽ പ്രായമുള്ള സ്വദേശി സംഭവത്തെ തുടർന്ന് അറസ്റ്റിലായി. കൂടെയുണ്ടായിരുന്ന ഒരു സൗദി പുരുഷനെയും സ്ത്രീയെയും കസ്റ്റഡിയിലെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa