സൗദിയിൽ വ്യാപാര സ്ഥാപങ്ങളിൽ ശക്തമായ പരിശോധന; 7081 നിയമ ലംഘകർക്ക് വാണിജ്യ മന്ത്രാലയത്തിന്റെ പിഴ.
റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സൗദി വാണിജ്യ മന്ത്രാലയം മെയ് 24 മുതൽ നടത്തിയ പരിശോധനയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി 7,081നിയമലംഘകർക്ക് മന്ത്രാലയം തൽക്ഷണ പിഴ ചുമത്തി. 61,000 പരിശോധനകൾ നടത്തിയതിൽ നിന്നാണ് ഇത്രയും പിഴകൾ ചുമത്തിയത്.
വില നിയന്ത്രണവും ഉപഭോക്താക്കളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നില്ലെന്നും ഉറപ്പാക്കുന്നതായിരുന്നു പരിശോധന. ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യവസ്തുക്കളുടെ, മൊത്ത, ചില്ലറ വിൽപ്പന വിപണികൾ, ആഡംബര വസ്തു വില്പന ശാലകൾ, ഉപകരണങ്ങൾ, മെഡിക്കൽ സപ്ലൈകൾക്കുള്ള ഔട്ട്‌ലെറ്റുകൾ, ഫാർമസികൾ, സ്റ്റീൽ, സിമൻറ്, ബിൽഡിംഗ് മെറ്റീരിയൽ സ്റ്റോറുകൾ, ഗ്യാസ് സ്റ്റേഷനുകൾ, കാർ ഏജൻസികൾ എന്നിവകളായിരുന്നു പരിശോധനയിൽ ഉൾപ്പെട്ടത്.
കൊറോണ വൈറസ് COVID-19 പകർച്ചവ്യാധിയുടെ പാശ്ചാത്തലത്തിൽ വ്യാപനം പരിശോധിക്കുന്നതിനായി എല്ലാ മൊത്ത, ചില്ലറ വ്യാപാര സ്റ്റോറുകളും അംഗീകൃത പ്രിവന്റീവ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ടീമുകൾ ഉറപ്പുവരുത്തി.
പരിശോധനാ സംഘങ്ങൾ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനത്തിലൂടെ സാധനങ്ങളുടെ വില നിരീക്ഷിക്കുകയും അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെടുന്ന മുറക്ക് നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
പരിശോധന ഏറ്റവും കൂടുതൽ നടന്നത് മക്കയിലായിരുന്നു. 9649 പരിശോധനകളാണ് മക്ക പ്രവിശ്യയിൽ നടന്നത്, റിയാദ് 9537, കിഴക്കൻ പ്രവിശ്യ 8795, അൽ-കസിം 8704, മദീന 4708, നജ്‌റാൻ 4250, ഹാഇൽ 4000, അൽ-ജൗഫ് 2686, ജസാൻ 2989, അസീർ 1989 വടക്കൻ അതിർത്തികൾ 1,671, തബുക് 1,591, അൽ-ബഹ 1,192 എന്നിങ്ങനെയാണ് പരിശോധനകൾ നടന്നത്.
1,796 കേസുകളുള്ള മക്ക മേഖലയാണ് പിഴ ചുമത്തിയ പ്രദേശങ്ങളിൽ ഒന്നാമത്. റിയാദ് 1,222, കിഴക്കൻ പ്രവിശ്യ 972, മദീന 546, ജസാൻ 512, ഹാഇൽ 453, അൽ-കസിം 418, അസിർ 347, അൽ-ബഹ 225, അൽ-ജൂഫ് 211, തബുക് 161, നജ്‌റാൻ 143, വടക്കൻ അതിർത്തി 75 എന്നിങ്ങനെയാണ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ ചുമത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa