Wednesday, November 27, 2024
Saudi ArabiaTop Stories

ലോക്ക് ഡൗൺ; സൗദിയിൽ ബാർബർമാർ അടക്കം 34 പേർ അറസ്റ്റിൽ.

റിയാദ്: കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യം നടപ്പിൽ വരുത്തിയ കർഫ്യു നിയമങ്ങൾ ലംഘിച്ച നിരവധി പേര് സൗദിയിൽ അറസ്റ്റിലായി .

വിവിധ മന്ത്രാലയങ്ങൾ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും, അത് വക വെക്കാതെ നിയമ ലംഘനങ്ങൾ നടത്തിയ 34 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്.

ജിസാനിലാണ് താമസ സ്ഥലത്ത് ബാർബർ ഷോപ്പ് സൗകര്യമൊരുക്കിയ പാക്കിസ്ഥാൻ പൗരന്മാർ അറസ്റ്റിലായത്.

കർഫ്യു വേളയിൽ വീഡിയോ എടുത്ത് അത് പ്രചരിപ്പിച്ച സ്വദേശി പൗരനെ ആസിർ മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്ത്. ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന് ആളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ്.

റിയാദിലെ ഒരു റസിഡൻഷ്യൽ ഏരിയയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയതിന് യുവാക്കളെ അറസ്റ്റ് ചെയ്തു. റിയാദ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അൽ ഖസീമിൽ ചെക്ക് പോയിന്റ് കടക്കാൻ ശ്രമിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ കടത്താൻ ശ്രമിച്ച വരെയും പിടി കൂടിയിട്ടുണ്ട്.

പിടിക്കപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. കേസുകൾ ആവശ്യമുള്ളവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

സൂപ്പർമാർക്കറ്റുകളിലടക്കം പല സ്ഥാപനങ്ങളും സാനിറ്റൈസറും, ഗ്ലൗസുകളും സൗജന്യമായി ലഭ്യമാക്കിയിട്ടും, അതുപയോഗിക്കാതെ ഇപ്പോഴും പലരും ഷോപ്പുകൾക്കകത്ത് ചുറ്റിക്കറങ്ങുന്നത് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa