ഇസ്ലാം വിരുദ്ധതയുമായി ഇവിടെ നിൽക്കേണ്ട; യുഎഇ രാജകുടുംബാംഗം.
ദുബായ്: സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെതിരെയും മുസ്ലിംകൾക്കെതിരെയും വിദ്വേഷം പടർത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം.
ഇന്ത്യൻ വംശജനായ സൗരഭ് ഉപാധ്യായ് എന്നയാൾ പങ്കുവച്ച ചില ട്വീറ്റുകൾ ചൂണ്ടിക്കാട്ടി രാജകുമാരിയായ ഹെന്ത് അൽ ഖാസിമിയാണ് ഇസ്ലാമോഫോബിയക്കെതിരെ രംഗത്തെത്തിയത്.
ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരുമെന്നും ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാമെന്നും രാജകുടുംബാംഗം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യക്കാരുമായി യുഎഇ നല്ല സൗഹൃദത്തിലാണ്. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല, ഇവിടെ ജോലി ചെയ്യുന്നവർക്കെല്ലാം ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നതെന്നും നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെ അപഹസിക്കുന്ന ഇത്തരം രീതികൾക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റിൽ രാജകുമാരി വ്യക്തമാക്കി.
യുഎഇ നിങ്ങളുടെ മതത്തിലേക്ക് നോക്കുന്നില്ല, നിങ്ങളുടെ ജോലിയോടുള്ള ആത്മാർത്ഥതയും നിങ്ങളെന്ത് നേടുന്നു എന്നതു മാത്രമാണ് നോക്കുന്നതെന്നും മറ്റൊരു പ്രതികരണത്തിനു മറുപടിയായി അവർ പറയുന്നു.
ഇന്ത്യൻ വംശജനായ സൗരഭ് ഉപാധ്യായ് എന്നയാളുടെ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് രാജകുടുംബാംഗത്തിന്റെ പ്രതികരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa