ചൂട് കാലമായാൽ കൊറോണ ഇല്ലാതാകുമോ? സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വിശദീകരണം നൽകി
ജിദ്ദ: ചൂട് കാലമാകുന്നതോടെ കൊറോണ വൈറസിൻ്റെ ഭീഷണി ഇല്ലാതാകുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
കൊറോണ വൈറസ് ഒരു സീസണൽ വൈറസ് ആകുന്നതിൻ്റെ സാധ്യതയെക്കുറിച്ചും ചൂട് കാലമാകുന്നതോടെ അതിൻ്റെ ശക്തി ക്ഷയിക്കുന്നതിനെക്കുറിച്ചുമുള്ള സംശയങ്ങൾക്കാണു മന്ത്രാലയ വാക്താവ് വിശദീകരണം നൽകിയത്.
”കൊറോണ ഒരു പുതിയ വൈറസാണ്. ചൂട് കാലത്തിൽ ആ വൈറസിന് ഇത് വരെ കഴിയാൻ അവസരം ലഭിച്ചിട്ടില്ല. ഉയർന്ന ചൂട് അതിനെ ബാധിക്കുമെന്നോ അതൊരു സീസണൽ വൈറസ് ആണെന്നോ ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതേ സമയം ചൂട് കാലമാകുന്നതോടെ വൈറസിൻ്റെ പ്രവർത്തനം കുറയുമെന്നാണു എല്ലാവരും പ്രതീക്ഷിക്കുന്നത്” എന്നും ഡോ: മുഹമ്മദ് അബ്ദുൽ ആലി അഭിപ്രായപ്പെട്ടു.
ലോകം മുഴുവൻ കൊറോണ വൈറസിൻ്റെ പ്രവർത്തനത്തെ വീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം വൈറസിനെ നശിപ്പിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം കണ്ടെത്തുന്നത് വരെ അതിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുക എന്നതാണു ഇപ്പോൾ നാം ചെയ്ത് കൊണ്ടിരിക്കേണ്ടത് എന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa