Monday, September 23, 2024
QatarTop Stories

ഇൻഡസ്ട്രിയൽ ഏരിയയിൽ ഖത്തർ ചാരിറ്റി വിതരണം ചെയ്തത് 45,000 ഭക്ഷണ കിറ്റുകൾ.

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ 1 മുതൽ 32 വരെ തെരുവുകളിലെ തൊഴിലാളികൾക്കിടയിൽ 45,000 ത്തിലധികം ഭക്ഷ്യ കിറ്റുകൾ ഖത്തർ ചാരിറ്റി വിതരണം ചെയ്തു. 

ഇൻഡസ്ട്രിയൽ ഏരിയ കോറന്റൈനു വേണ്ടി അടച്ചതിനുശേഷമാണ് ഖത്തർ ചാരിറ്റി തൊഴിലാളികൾക്കിടയിൽ നിരവധി ഭക്ഷ്യസഹായങ്ങൾ വിതരണം ചെയ്തത്.

ഇതുവരെ 45,000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. തൊഴിലാളികൾക്കിടയിൽ ദിവസേന വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകൾക്ക് പുറമേ സോപ്പ്, സാനിറ്റൈസർ തുടങ്ങിയ വ്യക്തിഗത ശുചിത്വ വസ്തുക്കളും വിതരണം ചെയ്തിട്ടുണ്ട്.

ഖത്തർ ചാരിറ്റി 30,000 ത്തിലധികം വ്യക്തിഗത ശുചിത്വ കിറ്റുകൾ തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തതായി ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥർ റാമി പറഞ്ഞു.

പ്രദേശത്തേക്ക് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച മാധ്യമ പ്രവർത്തകർക്കും സമുദായ നേതാക്കൾക്കുമായുള്ള ഫീൽഡ് ട്രിപ്പിനിടെ ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥർ നാല് ട്രക്കുകൾ വഴി ദിവസവും 1,000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങൾ വ്യാവസായിക മേഖലയിൽ മാത്രമല്ല, അൽ ഷഹാനിയ പോലുള്ള മേഖലകളിലും എല്ലാ തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 
 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q