Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ റമളാനിൽ കർഫ്യൂ സമയത്തിൽ മാറ്റം; പുതുക്കിയ വ്യവസ്ഥകൾ അറിയാം

ജിദ്ദ: വരാനിരിക്കുന്ന റമളാൻ മാസത്തിൽ കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ സമയം പരിഷ്കരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിയമങ്ങൾ ഇങ്ങനെയാണ്.

പുതുക്കിയ സമയമനുസരിച്ച്, പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത നഗരങ്ങളിലെയും പ്രവിശ്യകളിലെയും ജനങ്ങൾക്ക് വിശുദ്ധ റമളാനിൽ രാവിലെ 9 നും വൈകുന്നേരം 5 നും ഇടയിൽ പുറത്തുപോകാൻ അനുവാദമുണ്ട്.

പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്തിയ നഗരങ്ങളിലെയും പ്രവിശ്യകളിലെയും ആളുകൾക്ക് രാവിലെ 9 നും വൈകുന്നേരം 5 നും ഇടയിൽ ആരോഗ്യം, ഭക്ഷണ സാധനങ്ങൾ വാങ്ങൽ തുടങ്ങി അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങാം. എന്നാൽ ഇത് അവരുടെ ഡിസ്റ്റ്രിക്കിൻ്റെ പരിധിയിൽ ആയിരിക്കണം. കാറുമായി പോകുകയാണെങ്കിൽ ഡ്രൈവറെ കൂടാതെ ഒരാൾക്ക് മാത്രമേ സഞ്ചാരാനുമതിയുള്ളൂ.

വീടുകളിൽ ഐസൊലേഷൻ നിർബന്ധമാക്കിയ ഡിസ്റ്റ്രിക്കിലെ ആളുകൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിൽ നിന്ന് ഏർപ്പെടുത്തിയ വിലക്ക് റമളാൻ മാസത്തിലും തുടരും.

രാജ്യത്ത് കൊറൊണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ഈ നിയമങ്ങൾ ഓരോ വ്യക്തിയുടെയും സുരക്ഷയും ആരോഗ്യവും ലക്ഷ്യമാക്കിയുള്ളതാണെന്നും എല്ലാവരും നിയമങ്ങൾ അനുസരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്