വ്യാഴാഴ്ച റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: ഏപ്രിൽ 23 വ്യഴാഴ്ച വൈകുന്നേരം റമളാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
നഗ്ന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ സഹിതമോ മാസപ്പിറവി നിരീക്ഷിച്ചവർ അടുത്തുള്ള കോടതിയിൽ വിവരം സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ശഅബാൻ 30 ആണെങ്കിലും സൗദി സുപ്രീം കോടതിയുടെ നിരീക്ഷണ പ്രകാരം ശഅബാൻ 29 ആണെന്നതിനാലാണു മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
നഗ്ന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ കൊണ്ടോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതിയിൽ എത്തി കണ്ടതിൻ്റെ സാക്ഷ്യം നൽകണം. അഥവാ നേരിട്ട് കോടതിയിൽ എത്താൻ സാധിച്ചില്ലെങ്കിൽ എത്താൻ സഹായിക്കുന്ന മറ്റു സഹായ കേന്ദ്രങ്ങളെ സമീപിക്കണം.
മുഴുവൻ വിശ്വാസികൾക്കും വേണ്ടിയുള്ള ഒരു നന്മയിൽ ഭാഗമായതിൻ്റെ പ്രതിഫലം ലഭിക്കാനുള്ള അവസരമാണിതെന്നും സാധിക്കുന്നവർ ഇക്കാര്യം കൈകാര്യം ചെയ്യണമെന്നും മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള കമ്മിറ്റികളുമായി യോജിക്കണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa