Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പ് വരുത്തി സൗദി മന്ത്രി സഭ

റിയാദ്: കോവിഡ് പ്രതിരോധത്തിനായുള്ള ആഗോള ശ്രമങ്ങൾക്ക് പിന്തുണയർപ്പിച്ച് ധനകാര്യത്തിലെ 8 ബില്യൻ ഡോളറിൻ്റെ വിടവ് നികത്താനായി എല്ലാ രാജ്യങ്ങളും സർക്കാരിതര സംഘടനകൾ, ചാരിറ്റി ഫൗണ്ടേഷനുകൾ, സ്വകാര്യമേഖല കമ്പനികൾ തുടങ്ങിയവയെല്ലാം സംഭാവനകൾ നൽകണമെന്ന് സൗദി മന്ത്രി സഭ ആവശ്യപ്പെട്ടു.

പകർച്ചവ്യാധിയെ നേരിടാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ തയ്യാറെടുപ്പും അടിയന്തിര പ്രതികരണവും വർദ്ധിപ്പിക്കുന്നതിനും സൗദി അറേബ്യ 500 മില്യൺ ഡോളർ സംഭാവന ചെയ്തതിനെ മന്ത്രിസഭ പ്രശംസിച്ചു.

പുതിയ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, ചികിത്സകൾ, വാക്സിനുകൾ എന്നിവ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുക; അന്താരാഷ്ട്ര നിരീക്ഷണത്തിനും ഏകോപനത്തിനുമുള്ള ആവശ്യങ്ങൾ നിറവേറ്റുക, ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര സംരക്ഷണ ഉപകരണങ്ങളുടെ വിതരണം ഉറപ്പാക്കുക.
തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കാണു സൗദി തങ്ങളുടെ പങ്ക് നൽകിയിട്ടുള്ളത്.

വിശുദ്ധ റമദാൻ മാസത്തിന്റെ ആവിർഭാവത്തിൽ അനുഗ്രഹങ്ങൾക്ക് സർവ്വശക്തനായ അല്ലാഹുവിന് നന്ദി അറിയിക്കുകയും സ്തുതിക്കുകയും ചെയ്ത രാജാവ്, കരുണയുടെയും ക്ഷമയുടെയും നരകത്തിൽ നിന്നുള്ള വിമോചനത്തിന്റെയും മാസമായി ഇതിനെ വിശേഷിപ്പിച്ചു. ഈ പുണ്യമാസത്തിൽ ഉപവാസം, പ്രാർത്ഥന, സൽപ്രവൃത്തികൾ എന്നിവയിൽ വ്യാപൃതരാകാനും എല്ലാവരേയും സഹായിക്കാനും ആഹ്വാനം ചെയ്ത രാജാവ് ലോകമെമ്പാടും കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിലൂടെ ഉണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളും ഇല്ലാതാക്കാനും പ്രാർത്ഥിച്ചു.

അന്തർദേശീയ തലങ്ങളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ഏറ്റവും പുതിയ സംഭവവികാസങ്ങളും സൗദിയിൽ രജിസ്റ്റർ ചെയ്ത കേസുകളും അവലോകനം ചെയ്ത മന്ത്രി സഭ , പൗരന്മാരുടെയും പ്രവാസികളുടെയും ഉയർന്ന സുരക്ഷയും ആരോഗ്യവും കൈവരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വീണ്ടും ഉറപ്പ് വരുത്തി.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്