റമളാൻ മാസത്തിൽ സൗദിയിലെ സർക്കാർ-സ്വകാര്യ മേഖലകളിലെ ജോലി സമയം പ്രഖ്യാപിച്ചു
ജിദ്ദ: വിശുദ്ധ റമളാൻ മാസത്തിൽ പൊതു മേഖലകളിലെയും സ്വകാര്യ മേഖലകളിലെയും ജോലി സമയത്തെക്കുറിച്ച് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.
പൊതു മേഖലകളിൽ 5 മണിക്കൂറും സ്വകാര്യ മേഖലകളിൽ 6 മണിക്കൂറും ആയിരിക്കും പ്രവൃത്തി സമയം. പൊതു മേഖലകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയായിരിക്കും പ്രവർത്തന സമയം.
തൊഴിലിടങ്ങളിൽ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം എല്ലാ തൊഴിലുടമകളോടും ആവശ്യപ്പെട്ടിരുന്നു.
തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ലേബർ കാംബുകളിലും ജനസാന്ദ്രത കൂടിയ ഏരിയകളിലുമാണെന്ന് അധികൃതർ വ്യക്താമാക്കിയിരുന്നു.
ലേബർ കാംബുകളിലും ജനസാന്ദ്രത കൂടിയ ഏരിയകളും ആരോഗ്യ പ്രവർത്തകർ നടത്തിയ ഫീൽഡ് വർക്കിൻ്റെ ഫലമായി നിരവധി പുതിയ കൊറോണ കേസുകളാണു കഴിഞ്ഞ 5 ദിവസങ്ങൾക്കുള്ളിൽ മാത്രം കണ്ടെത്താൻ സാധിച്ചത്. ശക്തമായ ഫീൽഡ് വർക്കുകൾ മൂലം വൈറസ് വ്യാപനം തടയാനാകുമെന്ന പ്രതീക്ഷയിലാണു അധികൃതർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa