സൗദിയിലെ ഓരോ വ്യക്തിയുടെയും ശ്രദ്ധക്ക്; പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം രാജ്യത്തെ മുഴുവൻ ജനങ്ങളോടും ആഹ്വാനം ചെയ്തു.
കോട്ടൺ തുണി കൊണ്ടുള്ള മാസ്ക്കുകൾ നല്ലതാണെന്നും അതേ സമയം നേരിയ തുണികൾ കൊണ്ടുള്ള മാസ്കുകൾ കൊണ്ട് ഫലമില്ലെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.
അതേ സമയം നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ മാത്രമേ കൊറോണ വൈറസ് വ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വീണ്ടും ഓർമ്മപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 1223 പേർക്ക് കൂടി വൈറസ് ബാധയേറ്റതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 17522 ആയി ഉയർന്നിട്ടുണ്ട്. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇത് വരെ മരിച്ചവരുടെ എണ്ണം 139 ആയിട്ടുണ്ട്.
അതേ സമയം രോഗം ഭേദമായവരുടെ എണ്ണത്തിൽ വലിയ പുരോഗതിയാണു കാണിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 142 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതോടെ ഇത് വരെ സൗദിയിൽ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം 2357 ആയി ഉയർന്നിരിക്കുകയാണ്. 15026 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa