കൊറോണയെ തുടച്ച് നീക്കാൻ ശക്തമായ നീക്കങ്ങളുമായി സൗദി ; 995 മില്ല്യൻ റിയാലിന്റെ കരാർ ചൈനയുമായി ഒപ്പുവച്ചു
റിയാദ്: ഒൻപത് മില്ല്യൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിനും കൂടാതെ ആവശ്യമായ ഉപകരണങ്ങളും സപ്ലൈകളും ഈ പരിശോധനകൾ നടത്താൻ 500 വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും സാങ്കേതിക വിദഗ്ധരെയും ലഭ്യമാക്കുന്ന കരാറിൽ സൗദി അറേബ്യയും ചൈനയും ഒപ്പിട്ടു..
ചൈനീസ് പ്രസിഡന്റുമായുള്ള സൗദി ഭരണാധികാരികളുടെ ഫോൺ കോളിന്റെ ഫലമായാണു ഈ കരാർ രൂപപ്പെട്ടത്. 995 മില്ല്യൻ റിയാലിൻ്റേതാണു കരാർ..
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ആറ് വലിയ പ്രാദേശിക ലബോറട്ടറികൾ സ്ഥാപിക്കുന്നത് കരാറിൽ ഉൾപ്പെടുന്നു, പ്രതിദിനം 10,000 ടെസ്റ്റുകൾക്ക് ശേഷിയുള്ള ഒരു മൊബൈൽ ലബോറട്ടറിയും ഇതിൽ പെടുന്നുണ്ട്.
COVID-19 കേസുകൾ നിർണ്ണയിക്കാൻ പ്രതിദിനം 50,000 ടെസ്റ്റുകൾ നടത്തുക, സമഗ്രമായ കമ്മ്യൂണിറ്റി പരിശോധന നടത്തുക എന്നിവയും കരാറിൽ ഉൾപ്പെടുന്നു.
രാജ്യത്തിലെ നിരവധി സാമ്പിളുകളുടെ ജനിതക മാപ്പിംഗിന്റെ വിശകലനവും 1,000,000 സാമ്പിളുകളുടെ കമ്മ്യൂണിറ്റിയുടെ പ്രതിരോധശേഷി മാപ്പിംഗിന്റെ വിശകലനവും കരാറിൽ ഉൾപ്പെടുന്നു; കൊറോണയെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ പദ്ധതികളുടെ നടത്തിപ്പിനെ പിന്തുണയ്ക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ ഏറ്റവും വലിയ സ്വാധീനം ചെലുത്തും. രാജ്യത്ത് വസിക്കുന്ന എല്ലാ ജനങ്ങളുടെയും രക്ഷ ആഗ്രഹിച്ചുള്ള സല്മാൻ രാജാവിൻ്റെ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ വ്യക്തമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa