Tuesday, November 19, 2024
QatarTop Stories

കൊറോണ വ്യാപനം മൂർധന്യതയിലെന്ന് ആരോഗ്യ മേധാവി; ഖത്തറിൽ പുതുതായി 9 ആസ്പത്രികൾ

ദോഹ: കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ കൊറോണ രോഗികളെ ചികില്‍സിക്കാന്‍ ഒമ്പത് ആസ്പത്രികൾ കൂടി ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് പൊതു ആരോഗ്യ മേധാവി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. 

കൊറോണ ചികിത്സകൾക്കായി അഞ്ചു ആസ്പത്രികളും പരിശോധനക്കായി നാല് ആസ്പത്രികളുമാണ് തയ്യാറാക്കുന്നത്. ദോഹയില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 ബാധിച്ച,സ്വദേശികളും വിദേശികളുമായ മുഴുവൻ രോഗികള്‍ക്കും പരമാവധി ചികിത്സ നല്‍കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യതയിലാണെന്ന കാര്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്നും അതിനെ മറികടക്കാനുള്ള പദ്ധതികളിലാണ് അധികൃതരെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

ഖത്തറില്‍ പുതുതായി 677 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 11,921 ആയി. പുതിയ രോഗികളില്‍ കൂടുതലും വിദേശികളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa