Tuesday, November 19, 2024
Saudi ArabiaTop Stories

സൗദിയിലെ മുഴുവൻ ബാങ്കുകളും മണി ട്രാൻസ്ഫർ കേന്ദ്രങ്ങളും വീണ്ടും തുറക്കാൻ നിർദ്ദേശം

ജിദ്ദ: രാജ്യത്തെ എല്ലാ ബാങ്കുകളും മണി ട്രാൻസ്ഫർ കേന്ദ്രങ്ങളും വീണ്ടും തുറക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) നിർദ്ദേശം നൽകി. നിർദ്ദിഷ്ഠ റമദാൻ, ഈദ് പ്രവർത്തന സമയങ്ങൾക്കനുസൃതമായി തുറക്കാനാണു നിർദ്ദേശം.

രാജ്യവ്യാപകമായി കർഫ്യൂ ഭാഗികമായി (മക്ക ഒഴികെ) ഒഴിവാക്കിയ സർക്കാരിന്റെ നടപടിക്ക് പിറകെയാണു ഈ നീക്കം, കർഫ്യൂ ഇളവിൽ ഏപ്രിൽ 29 മുതൽ 2020 മെയ് 13 വരെ ചില വാണിജ്യ പ്രവർത്തനങ്ങൾ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പുനരാരംഭിക്കാൻ അനുവദിക്കുന്നുണ്ട്.

അതേസമയം, മക്ക നഗരവും പൂർണമായും ഐസൊലേഷൻ പ്രഖ്യാപിച്ച ഡിസ്റ്റ്രിക്കുകളും ഒഴികെയുള്ള രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ചില പ്രാദേശിക ബാങ്കുകളുടെ ശാഖകൾ ചൊവ്വാഴ്ച മുതൽ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ട്.

സാമ നിർദ്ദേശപ്രകാരം, ജോലിസ്ഥലത്ത് ഒരു ജീവനക്കാരനും മറ്റൊരാളും തമ്മിലും ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമിടയിലും രണ്ട് ഉപഭോക്താക്കൾക്കിടയിലും നിർബന്ധിത സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പണ കൈമാറ്റ കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്.

മക്ക നഗരത്തിലെ ഐസൊലേറ്റഡ് സോണുകളിൽ സ്ഥിതിചെയ്യുന്ന ഏതാനും ശാഖകൾ ഒഴികെയുള്ള നിരവധി ശാഖകൾ ഉടൻ പ്രവർത്തിക്കുമെന്ന് അടുത്തിടെ നിരവധി ബാങ്കുകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ചില ബാങ്കുകൾ പ്രവർത്തന ശാഖകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്