Sunday, April 20, 2025
GCCSaudi ArabiaTop Stories

സൗദിയ ജൂണിൽ സർവീസ് ആരംഭിക്കുമെന്ന വാർത്തകൾ വ്യാജം.

റിയാദ്: ആഭ്യന്തര വിമാന സർവീസുകൾ ജൂണിൽ പുനരാരംഭിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ സൗദി ദേശീയ വിമാന സർവീസായ സൗദി അറേബ്യൻ എയർലൈൻസ് നിഷേധിച്ചു.

സൗദി അറേബ്യൻ എയർലൈൻസ് വിമാനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ഇതിനായി തീയതി നിശ്ചയിച്ചിട്ടില്ല. 

വിമാന യത്രകൾ ആരംഭിക്കുന്നതിനുള്ള തീരുമാനം ബന്ധപ്പെട്ട അധികാരികളാണ് നിർണ്ണയിക്കുന്നത് എന്നും സൗദിയ ട്വിറ്റർ പേജിൽ പറഞ്ഞു.

ജൂൺ ഒന്നിന് ഷെഡ്യൂളിംഗിനായി ആഭ്യന്തര വിമാനങ്ങൾ ലഭ്യമാണെന്ന് എയർലൈനിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കിയതായി തിങ്കളാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൊറോണ വൈറസ് വ്യാപനം കാരണം അടിയന്തര കേസുകൾ ഒഴികെ സൗദി അറേബ്യ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa