അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക, ആശ്വാസ വാർത്തകളൊന്നുമില്ല; സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുതന്നെ.
റിയാദ്: സൗദിയിൽ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,552 പുതിയ കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,011 ആയി.

8 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 184 ആയി. 369 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. 4,134 പേരാണ് രാജ്യത്ത് ഇത് വരെയായി രോഗമുക്തരായത്.
ഇന്ന് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേസുകൾ ജിദ്ദയിൽ നിന്നാണ്. 245 കേസുകളാണ് ജിദ്ദയിൽ നിന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്. മക്കയിൽ നിന്ന് 221 ഉം, ജുബൈലിൽ 156 ഉം, ദമാമിൽ നിന്നും 150 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന റിയാദിൽ നിന്ന് 109 കേസുകൾ മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
352,555 പേരെ കൊറോണ ടെസ്റ്റിന് വിധേയരാക്കി, ഇതിൽ നിന്നാണ് 27,011 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആശ്വസിക്കാവുന്ന വാർത്തകളല്ല ഓരോ ദിവസവും പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിങ്ങുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa