Sunday, April 20, 2025
QatarTop Stories

ഖത്തറിൽ പോലീസ് വേഷമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ.

ദോഹ: ഖത്തറിൽ പൊലീസ് വേഷം ധരിച്ച് ആളുകളിൽ നിന്ന് പണം കൈക്കലാക്കുന്ന ഏഷ്യൻ വംശജരായ സംഘം പിടിയിൽ.

ഇവർ അറബി വസ്ത്രമായ തോബ് ധരിച്ച് വീടുകളിൽ അതിക്രമിച്ച് കടക്കുകയും പൊലീസുകാരാണെന്ന് പറഞ്ഞ് വീട്ടുകാരിൽ  നിന്ന് പണം വാങ്ങി അവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

അൽ നജ്മ, പഴയ വിമാനത്താവളം എന്നിവിടങ്ങളിൽ പ്രതികൾ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്  അൽ ഷമാൽ സുരക്ഷാ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിമാന്റ് ചെയ്ത പ്രതികളെ തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.  

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa