Sunday, April 20, 2025
Saudi ArabiaTop Stories

കൊറോണ സാഹചര്യത്തിൽ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനു ശേഷം എന്ത് ചെയ്യണം ?

ജിദ്ദ: കർഫ്യൂ ഇളവിനെത്തുടർന്ന് ആളുകൾ ഷോപ്പിംഗിനു വീണ്ടും മടങ്ങിയെത്തിയ സന്ദർഭത്തിൽ സാധന സാമഗ്രികൾ വാങ്ങിയ ശേഷം പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് സൗദി ഫുഡ് ആൻ്റ് ഡ്രഗ്സ് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

ഒരാൾ സാധനങ്ങൾ വാങ്ങാൻ എത്തുന്നതോടെ അയാൾ മറ്റൊരാളുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുന്നതിനു സാധ്യത ഏറെയാണെന്നതിനാൽ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ബന്ധപെട്ടവർ ഓർമ്മപ്പെടുത്തുന്നു.

സാധനങ്ങൾ വാങ്ങുന്നതിൻ്റെ മുംബും ശേഷവും 40 മുതൽ 60 സെകൻ്റുകൾ വരെ കൈകൾ നന്നായി കഴുകണമെന്നത് പ്രധാന നിർദ്ദേശമാണ്.

സാധനങ്ങൾ വാങ്ങിയ ബാഗുകൾ ഉടൻ ഉപേക്ഷിക്കുക. പാർസൽ ആയി വാങ്ങിയ ഭക്ഷണ സാധനങ്ങൾ ഒരു വൃത്തിയുള്ള പാത്രത്തിലേക്ക് ഉടൻ മാറ്റുക.

ടിൻ ഫുഡ് തുടച്ചതിന് ശേഷം തുറക്കുക. ഇതിനായി അണുനശീകരിണിയായ ടിഷ്യു, വെള്ളം, ക്ളോറിൻ എന്നിവയിലേതെങ്കിലും ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം ഉണങ്ങാൻ അനുവദിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്