സൗദിയിൽ ദിവസവും ആയിരത്തിലധികം കൊറോണ ബാധിതർ കാണപ്പെടുന്നതിൻ്റെ കാരണം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ജിദ്ദ: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ദിവസവും ആയിരത്തിലധികം രോഗികൾ കാണപ്പെടുന്നതിൻ്റെ കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പരിശ്രമത്തിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന സജീവ സർവേകളും നിരീക്ഷണ ക്യാംബയിനുകളും ഫലമായാണു രോഗികളുടെ എണ്ണം ഇത്രയും കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ ഈ വൈറസ് വ്യാപനത്തിൻ്റെ വിവിധ സമയ ഘട്ടങ്ങളിലൂടെയാണു കടന്ന് പോകുന്നത്. ഇതോടനുബന്ധിച്ച് കൂടുതൽ രോഗികളെ കണ്ടെത്തുന്നതിനു നിരീക്ഷണം നടത്തുന്നതിനു തീരുമാനിക്കുകയായിരുന്നു.
അതേ സമയം വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടും അപകടകരാം വിധത്തിലുള്ള സൂചനയിലേക്ക് നിരീക്ഷണ രേഖ ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും മരണ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുന്നത് സൗദിയിൽ നൽകുന്ന മികച്ച പരിചരണത്തിൻ്റെ ഫലമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ വാക്താവ് സൂചിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa