സൗദിയിൽ കർഫ്യു സമയത്ത് പുറത്തിറങ്ങാൻ അനുമതി ലഭിക്കുന്നതിനുള്ള ആപ് ഒരുങ്ങി
ജിദ്ദ: വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖല സംരംഭങ്ങൾ എന്നിവയുടെ കർഫ്യൂ സമയത്തെ സഞ്ചാരാനുമതി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള “തവക്കൽന” ആപ്പിൻ്റെ പ്രാരംഭ പതിപ്പ് സജ്ജമായതായി സൗദി ഡാറ്റ ആൻ്റ് ആർട്ട്ഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി അറിയിച്ചു.

പരീക്ഷണാർത്ഥം നിലവിലെ പ്രാരംഭ പതിപ്പിൽ മെഡിക്കൽ അപ്പോയിൻ്റ്മെൻ്റുകൾക്കും ഡെലിവറി സർവീസുകൾക്കുള്ള പെർമിറ്റുകൾക്കാണു അപേക്ഷിക്കാൻ സാധിക്കുക.
അതേ സമയം ഔദ്യോഗിക ലോഞ്ചിംഗ് പിന്നീട് പ്രഖ്യാപിക്കുമെന്നും ആ സമയം എല്ലാ സ്വദേശികൾക്കും വിദേശികൾക്കും ആപിൽ രെജിസ്റ്റ്രേഷൻ സാധ്യമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മാനുഷിക പരിഗണ ആവശ്യമുള്ള സന്ദർഭങ്ങൾ, അടിയന്തിര മെഡിക്കൽ സേവനങ്ങൾ, ഭക്ഷണ സാധനങ്ങൾക്കായി പുറത്തിറങ്ങൽ തുടങ്ങി വിവിധ സന്ദർഭങ്ങളിൽ അനുമതി തേടാൻ പുതിയ ആപിലൂടെ സാധ്യമാകും.

ഇവക്ക് പുറമെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം, മുന്നറിയിപ്പ്, വൈറസ് തടയുന്നതിനുള്ള നിർദ്ദേശങ്ങൾ തുടങ്ങി ആരോഗ്യ മന്ത്രാലയത്തിൻ്റെ മെഡിക്കൽ സംബന്ധമായ വിവിധ സന്ദേശങ്ങളും സേവനങ്ങളും ആപിൽ ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa