ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

വിധിയുണ്ടെങ്കിൽ അസുഖം ഭേദമായവരുടെ എണ്ണത്തിലെ വർധനവും രോഗം ബാധിച്ചവരുടെ എണ്ണത്തിലെ കുറവും നാം കാണും: സൗദി ആരോഗ്യ മന്ത്രാലയ വാക്താവ്

ജിദ്ദ: വിധിയുണ്ടെങ്കിൽ സമീപ ദിനങ്ങളിൽ തന്നെ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും രോഗികളുടെ എണ്ണം കുറയുന്നതും നമുക്ക് കാണാൻ സാധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണത്തിലെ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയ ദിവസമായ ഇന്ന് കൊറോണ റിപ്പോർട്ട് വിശദീകരണത്തിനിടയിലാണു അദ്ദേഹം ഇങ്ങനെ പ്രത്യാശ പ്രകടിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ 955 പേർക്ക് രോഗം ഭേദമായത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് രാജ്യത്ത് ഇത് വരെ കൊറോണ ഭേദമായാവരുടെ എണ്ണം 5431 ആയി ഉയർത്തിയിരിക്കുകയാണ്.

രോഗമുക്തി നേടിയവരുടെ എണ്ണം സൗദിയിലെ പ്രവാസി സമൂഹത്തിനു വലിയ പ്രത്യാശയാണു നൽകിയിട്ടുള്ളത്. പലരും സോഷ്യൽ മീഡിയകളിൽ തങ്ങളുടെ സന്തോഷവും പ്രതീക്ഷയും പങ്ക് വെക്കാനും മറന്നില്ല.

വരും നാളുകളിൽ രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച സൗദി അരോഗ്യ മന്ത്രാലയ വാക്താവ് പ്രസ്താവിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്