ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ വിദേശ തൊഴിലാളിയെ അധിക്ഷേപിച്ച സ്വദേശിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

റിയാദ്: വിദേശ തൊഴിലാളിയെ അധിക്ഷേപിച്ചതിന് സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

ഏഷ്യൻ വംശജനായ വിദേശ തൊഴിലാളിയെ സൗദി പൗരൻ അധിക്ഷേപിക്കുന്ന വീഡിയോ പബ്ളിക് പ്രോസിക്യൂഷൻ പരിശോധിച്ച ശേഷമാണു അറസ്റ്റിനു ഉത്തരവിട്ടത്.

രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും അവകാശങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന എല്ലാ തരം പ്രവർത്തനങ്ങളെയും പബ്ലിക് പ്രോസിക്യൂഷൻ നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്