സൗദിയിൽ താമസസ്ഥലത്ത് ബാർബർ ഷോപ്പ് നടത്തിയയാൾ പിടിയിൽ
സൗദിയിലെ അസീറിൽ താമസ സ്ഥലത്ത് ബാർബർ ഷോപ്പ് നടത്തിയ വിദേശിയെ അസീർ റീജ്യൻ മുനിസിപ്പാലിറ്റി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്യുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം നിർത്തലാക്കിയെങ്കിലും സൗദിയിലെ വിവിധ ഭാഗങ്ങളിൽ വിദേശികൾ വീട്ടിൽ വെച്ച് ബാർബർ ഷോപ്പ് സേവനങ്ങൾ ലഭ്യമാക്കുകയും അധികൃതർ പിടികൂടുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa