സൗദിയിൽ നിന്നും ആശ്വാസ വാർത്ത; കോവിഡ് ബാധയിൽ നിന്നും മുക്തരാവുന്നവരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ്.
ജിദ്ദ: ആരോഗ്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന ശരിവച്ചുകൊണ്ട് സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരാവുന്നവരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ്.

1,352 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗവിമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ രോഗമുക്തരായവരുടെ ആകെ എണ്ണം 6,783 ആയി ഉയർന്നു. ഇന്നലെയും ആയിരത്തിനടുത്ത് രോഗികൾ സുഖം പ്രാപിച്ചിരുന്നു.
അതേസമയം ഇന്ന് റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 1,687 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 31,938 ആയി.
9 പേരാണ് ഇന്ന് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് കൂടുന്നില്ല എന്നതും ആശ്വാസം നൽകുന്നതാണ്.

ജിദ്ദയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 312 പേരിൽ ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചു. മക്കയിൽ 308 ഉം, മദീനയിൽ 292ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
വിധിയുണ്ടെങ്കിൽ സമീപ ദിനങ്ങളിൽ തന്നെ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും രോഗികളുടെ എണ്ണം കുറയുന്നതും നമുക്ക് കാണാൻ സാധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഇന്നലെ പറഞ്ഞിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa