ഇത് ഭരണകൂടത്തിൻ്റെ കരുതലിൻ്റെ വിജയം; കൊറോണ രോഗികൾക്കായി തയ്യാറാക്കിയ ഐ സി യു കിടക്കകളിൽ 96 ശതമാനവും ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല
ജിദ്ദ: സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ ചികിത്സ നൽകുകയും മികച്ച പരിചരണം നൽകുകയും ചെയ്ത് കൊണ്ട് സൗദി ഭരണകൂടം കൊറോണയെ നേരിടുന്നതിനു കാണിക്കുന്ന കരുതൽ ഏറെ പ്രശംസിക്കപ്പെടുകയാണ്.

ഓരോ ദിവസവും ആയിരത്തിലധികം പുതിയ രോഗികളെ കണ്ടെത്തുന്ന റിപ്പോർട്ട് പുറത്ത് വരുംബോഴും വളരെ ചുരുങ്ങിയ മരണ നിരക്കാണു ഇപ്പോഴും സൗദിയിൽ ഉള്ളത് എന്നത് ആരോഗ്യ പരിചരണത്തിൻ്റെ മികവാണു സൂചിപ്പിക്കുന്നത്

രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് 0.7% എന്ന താഴ്ന്ന നിരക്കിലാണെന്ന് സൗദി ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നു. അതിൽ തന്നെ നേരത്തെ മാറാ വ്യാധികളോ മറ്റു അസുഖങ്ങൾ കാരണമോ ഉള്ളവരാണു മരണപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും എന്നതാണു കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

65 വയസ്സിനു മുകളിലുള്ളവർ അല്ലെങ്കിൽ വിട്ടുമാറാത്ത രോഗങ്ങൾ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവരിലാണ് കൂടുതൽ അപകടസാധ്യതയുള്ളതെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു.

കൊറോണ വൈറസ് പടർന്നുപിടിച്ചതിനുശേഷം സർക്കാർ ആയിരക്കണക്കിന് ഐ സി യു കിടക്കകളും റെസ്പിറേറ്ററുകളും അനുവദിച്ചുവെന്നും അതിൽ 96% ഇപ്പോഴും ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ പ്രസ്താവിച്ചത് പരിചരണത്തിൻ്റെ ഫലപ്രാപ്തിയാണു സൂചിപ്പിക്കുന്നത്.

‘നിങ്ങൾ ആവശ്യമായ മുൻ കരുതലുകളെടുക്കുംബോൾ നമുക്ക് അവ എല്ലാം ഉപയോഗിക്കേണ്ട ആവശ്യമുണ്ടാകില്ല’ എന്നും ആരോഗ്യ മന്ത്രി ജനങ്ങളെ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

മാസ് സ്ക്രീനിംഗ് നടത്തി വൈറസ് ബാധിതരെ കണ്ടെത്തുകയും രോഗം വഷളാകുന്നതിന് മുമ്പ് ചികിത്സയ്ക്ക് വിധേയമാക്കുന്നതായും മന്ത്രി പറഞ്ഞു.

അതേ സമയം നമ്മൾ ഇപ്പോഴും അപകടത്തിലാണെന്നും എല്ലാ മുൻകരുതലുകളും എടുക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയും സഹകരണവും വളരെ പ്രധാനമാണെന്നും മന്ത്രി വീണ്ടും ഓർമിപ്പിച്ചു.

ഇന്നും ഇന്നലെയും സൗദിയിൽ നിന്ന് പുറത്ത് വന്ന രോഗം ഭേദമായവരുടെ എണ്ണത്തിൻ്റെ കണക്കുകൾ സൗദിയിലെ പ്രവാസി സമൂഹത്തിനു ഏറെ ആശ്വാസം പകരുന്നുണ്ട്. 2307 പേർക്കാണു കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ രോഗം ഭേദമയാത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa