തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒരേ സമയം 26 കപ്പലുകളെ സ്വീകരിച്ച് ദമാം തുറമുഖം റെക്കോർഡിട്ടു

ദമാം: ഒരേ സമയം 26 കപ്പലുകളെ സ്വീകരിച്ച് ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം റെക്കോർഡിട്ടു.

കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാർക്കറ്റിലേക്കാവശ്യമായ സാധനങ്ങൾ അടങ്ങിയ വിവിധ വലിപ്പത്തിലുള്ള കപ്പലുകളാണു ദമാം പോർട്ടിൽ ഒരേ സമയം എത്തിയത്.

ഇത്രയുമധികം കപ്പലുകളെ ഒരേ സമയം സ്വീകരിക്കാൻ സാാധിച്ചത് ലോജിസ്റ്റിക്കിലെ കാര്യക്ഷമതയും കൂടുതൽ കപ്പലുകൾ സ്വീകരിക്കുന്നതിനും ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പോർട്ടിൻ്റെ കഴിവാണു വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്