എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊറോണ
വെബ് ഡെസ്ക്: എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊറോണ സ്ഥിരീകരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സമീപ കാലത്ത് ചൈനയിലേക്ക് ചരക്ക് വിമാനങ്ങൾ പറത്തിയവരായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരും എന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഫ്ലൈറ്റ് പറത്തുന്നതിനു 72 മണിക്കൂർ മുമ്പ് നടത്തുന്ന പ്രീ-ഫ്ലൈറ്റ് കോവിഡ് പരിശോധനയിലാണു പൈലറ്റുമാർക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് പൈലറ്റുമാരും ഒരു വിമാനവും പറത്തിയിട്ടില്ലെന്ന് മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേ സമയം ഇവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ബോയിംഗ് 787 വിമാനങ്ങളായിരുന്നു അഞ്ച് പേരും പറത്തിയിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
