കൊറോണയുടെ മറവിൽ സൗദികളെ തോന്നിയപോലെ പിരിച്ച് വിടുന്നതിനെതിരെ മുന്നറിയിപ്പ്
ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിൻ്റെ മറവിൽ സ്വദേശി തൊഴിലാളികളെ തോന്നിയപോലെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നതിനെതിരെ സൗദി മാനവവിഭവശേഷി മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.
കൊറോണ പശ്ചാത്തലത്തിൽ പ്രതിസന്ധികളെ നേരിടുന്നതിനു വിവിധ പദ്ധതികൾ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ടെന്നിരിക്കെയാണു തൊഴിലാളികളെ പിരിച്ച് വിടുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയത്.
ഈസ്റ്റേൺ ചേംബർ സംഘടിപ്പിച്ച ഒരു സിംബോസിയത്തിൽ മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർ സെക്രട്ടറി സ്വഥ്വാം അൽ ഹർബിയാണു മന്ത്രാലയത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്.
സർക്കാർ സ്വകാര്യ മേഖലക്ക് വിവിധ തരത്തിലുള്ള പ്രോത്സാഹനവും പിന്തുണയും നൽകിയിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളെടുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സഥ്വാം അൽ ഹർബി മുന്നറിയിപ്പ് നൽകി.
സൗദികളെ പിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ മന്ത്രാലയം ഗൗരവത്തോടെ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അൽ ഹർബി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa