ഇന്നത്തെ റിപ്പോർട്ടിൽ കൊറോണ ബാധിച്ച സൗദികളുടെ എണ്ണം ഉയർന്നതിൻ്റെ കാരണം ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു
ജിദ്ദ: ഇന്ന് പുറത്ത് വിട്ട കൊറോണ റിപ്പോർട്ടിൽ സൗദികളുടെ എണ്ണം ഉയർന്നതിൻ്റെ കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ചവരിൽ 35 ശതമാനവും സൗദികളായിരുന്നു. നേരത്തെയുള്ളതിനു വിപരീതമായി സൗദികളുടെ എണ്ണം പെട്ടെന്ന് കൂടാനിടയായ സാഹചര്യമാണു മന്ത്രാലയ വാക്താവ് വെളിപ്പെടുത്തിയത്.
പ്രധാനമായും കൂടിച്ചേരലുകളുമായി ബന്ധപ്പെട്ടതാണു സ്വദേശികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവുണ്ടാകാൻ കാരണം. സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും. അതോടൊപ്പം കൈകൾ വൃത്തിയാക്കാതിരിക്കുകയും രണ്ടും കൂടെ ചേർന്നതും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്.
കുട്ടികളുടെയും പ്രായമായവരുടെയും കേസുകൾ കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയ വാക്താവ് വിശദീകരണം നൽകി.
കുട്ടികൾക്കും പ്രായമായവർക്കും ശരീരത്തിനെ വൈറസിനെതിരെ പൊരുതുന്നതിനു പ്രാപ്തമാക്കുന്നതിനായി സമഗ്രമായ രീതിയിലുള്ള പരിചരണം ലഭ്യമാക്കുന്ന പ്രത്യേക സെക്ഷനിൽ ചികിത്സ നൽകുകയാണു ചെയ്യുകയെന്ന് അദ്ദേഹം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa