റമളാൻ 20 നു ശേഷം സൗദിയിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിനു ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകി.
ജിദ്ദ: റമളാൻ 20 നു ശേഷം രാജ്യത്ത് മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരണം നൽകി.
കൊറോണ പ്രതിരോധത്തിനായെടുത്ത നടപടികൾ എപ്പോഴും തുടർച്ചയായ വിലയിരുത്തലുകൾക്ക് വിധേയമാണ്. അതിനനുസൃതമായാണ് തീരുമാനം കൈക്കൊള്ളുന്നത്.
എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതല്ല ഇവിടെ കണക്കിലെടുക്കുക. മറിച്ച്, വൈറസിൻ്റെ വ്യാപനവും ഹോട്ട്സ്പോട്ടുകളും, അണു ബാധയുടെ വേഗതയും, രോഗികളുടെ ആരോഗ്യ നിലയും, വൈറസ് നേരത്തെ കണ്ടെത്തൽ, വൈറസ് ബാധയുടെ ആഘാതം, മരണത്തിൻ്റെയും രോഗമുക്തിയുടെയും കണക്ക് തുടങ്ങിയവയാണു പരിഗണിക്കുക.
മേൽ സൂചിപ്പിച്ച ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കും കർഫ്യു തുടരണമോ പിൻവലിക്കണമോ എന്ന് തീരുമാനിക്കുക. ഇത് വരെ രാജ്യം എടുത്ത തീരുമാനങ്ങൾ ഗുണപരമായ സ്വാധീനം പ്രകടമാക്കിയിട്ടുണ്ട്.
ആവശ്യമുള്ളപ്പോൾ പൂർണ്ണ രീതിയിൽ ഉള്ള മുൻകരുതലുകൾ എടുക്കാനും, ആവശ്യമില്ലാത്തപ്പോൾ പൂർണ്ണ മുൻകരുതലുകൾ ഒഴിവാക്കാനും സാധിക്കും. സാഹചര്യങ്ങൾ നിരന്തര വിലയിരുത്തലിനു വിധേയമാക്കിയായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുക എന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa