തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിച്ചത് കേന്ദ്ര ഗവണ്മെന്റ് തെറ്റായ വിവരം നൽകിയതിനാലെന്ന് സൂചന.
ദോഹ: തിരുവനന്തപുരം വിമാനത്തിന് അനുമതി നൽകാത്തത് കേന്ദ്ര സർക്കാരിന്റെ തെറ്റിദ്ധരിപ്പിക്കൽ മൂലമെന്ന് സൂചന. ഖത്തറിൽ കുടുങ്ങി കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോവാനുള്ള രക്ഷ ദൗത്യമാണെന്ന രീതിയിലാണ് ഖത്തറിൽ ഇന്ത്യൻ വിമാനങ്ങൾ എത്തിയത്.
എന്നാൽ പ്രവാസികളിൽ നിന്നും ടിക്കറ്റിന് പണം വാങ്ങിയാണ് ഇവരെ കൊണ്ടുപോവുന്നത് എന്ന് മറച്ചു വെച്ച കാരണത്താലാണ് ഖത്തർ തിരുവനന്തപുരം വിമാനത്തിന് അനുമതി നിഷേധിച്ചത് എന്നാണ് സൂചന.
വന്ദേഭാരത് എന്ന് പേര് നൽകികൊണ്ട് ഇന്ത്യക്കാരെ ഗൾഫ് നാടുകളിൽ നിന്നും ഒഴിപ്പിക്കാനാണ് വിമാനങ്ങൾ എത്തുന്നത് എന്ന നിലയിൽ രക്ഷ ദൗത്യത്തിന് നൽകുന്ന ഇളവുകൾ ഹമദ് വിമാനത്താവളം ഇന്ത്യൻ വിമാനങ്ങൾക്ക് നൽകിയിരുന്നു.
ഇത്തരത്തിൽ ഇളവുകൾ സ്വീകരിച്ചുകൊണ്ടാണ് ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നത്. എന്നാൽ പിന്നീട് പ്രവാസികളിൽ നിന്നും പണം വാങ്ങിയാണ് ഇവരെ കൊണ്ടുപോവുന്നത് എന്ന വിവരം അധികൃതർ അറിയുകയും തുടർന്ന് അടുത്ത വിമാനത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു എന്നാണ് വിവരം.
എന്നാൽ ഇതിനെ കുറിച്ച് ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്നോ ഹമദ് വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്നോ ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa