സൗദിയിൽ വാറ്റ് 15 ശതമാനമായി ഉയർത്തും; ജീവിതച്ചെലവേറും
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലമുണ്ടായാ സാംബത്തിക പ്രത്യാഘാതങ്ങളെ മറി കടക്കുന്നതിനു സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദ്ആൻ പ്രഖ്യാപിച്ചു.
ഇതിൻ്റെ ഭാഗമായി ജൂൺ മാസം മുതൽ സൗദി പൗരന്മാർക്ക് നൽകി വന്നിരുന്ന സ്പെഷ്യൽ അലവൻസ് നിർത്തലാക്കുമെന്നതാണു ഒരു പ്രധാന തീരുമാനം.
ഇതിനു പുറമെ വാറ്റ് 15 ശതമാനമായി ഉയർത്താനും തീരുമാനമായിട്ടുണ്ട്. നിലവിൽ വാറ്റ് 5 ശതമാനമാണ്. വാറ്റ് 15 ശതമാക്കുന്നത് ജൂലൈ മുതലാണ് പ്രാബല്യത്തിൽ വരിക.
എണ്ണ വരുമാനത്തിലെ കുറവ് സാംബത്തിക മേഖലയെ ബാധിക്കുകയും തുടർന്ന് അത് എണ്ണേതര വരുമാനത്തേയും ബാധിക്കുകയും ചെയ്തത് തിരിച്ചടിയായിരുന്നു.
സൗദി അറേബ്യ നേരിട്ട ഏറ്റവും വലിയ സാംബത്തിക വെല്ലുവിളിയാണിതെന്നും വേദനാജനകമായ ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും കഴിഞ്ഞയാഴ്ച മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa