കോവിഡ്: കുവൈത്തിൽ ഇന്ന് 598 പുതിയ കേസുകൾ; 7 മരണം, മരിച്ചവരിൽ മലയാളിയും.
കുവൈറ്റ് സിറ്റി: കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 598 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 9286 ആയി. രാജ്യത്ത് ഇന്ന് പുതുതായി 7 7 പേർ മരണപ്പെട്ടു.
രാജ്യത്ത് ഇന്ന് ഒരു മലയാളിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് പെരുമണ്ണ പുളിക്കൽ താഴം സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 43 വയസായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ പതിനെട്ടിന് ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽ നിന്നും ജാബിർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ജാബിർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
പുതിയ രോഗികളിൽ 159 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3376 ആയി. 140 ഈജിപ്തുകാരും 87 ബംഗ്ലാദേശികളും 79 സ്വദേശികളുമാണ് മറ്റുള്ളവർ.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും രോഗ ബാധിതരോടുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 256 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ 131, അഹമ്മദിയിൽ 93, കാപിറ്റൽ ഗവർണറേറ്റിൽ 74, ജഹറയിൽ 44 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ കണക്ക്.
പുതുതായി രോഗ മുക്തി നേടിയ 178 പേർ അടക്കം രാജ്യത്ത് ഇതുവരെ 2907 പേർ രോഗ വിമുക്തരായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa