സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു; പുതിയ രോഗികളിൽ സ്വദേശികളുടെ എണ്ണം വർധിക്കുന്നു.
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത 1,966 പുതിയ കേസുകളടക്കം രാജ്യത്ത് കോവിഡ് ബാധിച്ച ആകെ രോഗികളുടെ എണ്ണം 41,014 ആയി.
1,280 പേർ പുതുതായി രോഗമുക്തരായി. ഇതോടെ കോവിഡ് ബാധയിൽ നിന്നും മുക്തരായ ആകെ ആളുകളുടെ എണ്ണം 12,737 ആയി ഉയർന്നു.
255 പേരാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രണ്ടു സ്വദേശികളും, 7 വിദേശികളുമടക്കം 9 പേരാണ് ഇന്ന് മരണപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന 149 പേരുടെ നില ഗുരുതരമാണ്.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 38 ശതമാനം സ്വദേശികളും, 62 ശതമാനം വിദേശികളുമാണ്. നേരത്തേയുള്ളതിന് വിപരീതമായി കഴിഞ്ഞ മൂന്ന് ദിവസമായി രോഗബാധിതരാവുന്ന സൗദികളുടെ എണ്ണം കൂടി വരുന്നതായിട്ടാണ് കാണുന്നത്.
സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും. അതോടൊപ്പം കൈകൾ വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതാണ് സ്വദേശികളായ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa