Wednesday, November 27, 2024
QatarTop Stories

ഖത്തർ ഹമദ് വിമാനത്താവളം മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ചത്; ലോകത്ത് മൂന്നാം സ്ഥാനത്ത്.

ദോഹ: തുടർച്ചയായി ആറാം വർഷവും ‘മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളമായും തുടർച്ചയായി അഞ്ചാം വർഷവും ‘മിഡിൽ ഈസ്റ്റിലെ മികച്ച സ്റ്റാഫ് സർവീസ്’ ആയും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് 2020 ലോകമെമ്പാടുമുള്ള 550 വിമാനത്താവളങ്ങളിൽ “ലോകത്തിലെ മൂന്നാമത്തെ മികച്ച വിമാനത്താവളമായും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐ‌എ) തിരഞ്ഞെടുക്കപ്പെട്ടു.

ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

2019 ൽ നാലാം സ്ഥാനത്ത് ആയിരുന്നു ഹമദ് വിമാനത്താവളത്തിന്റെ സ്ഥാനം. 2020 ൽ ഇത് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, 2014 ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം ‘ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലേക്കുള്ള കുതിപ്പിലാണ് ഹമദ് രാജ്യാന്തര വിമാനത്താവളം.

2020 ൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി സിംഗപ്പൂർ ചാംഗി വിമാനത്താവളമാണ് തിരഞ്ഞെടുക്കപ്പെട്ടത്, ടോക്കിയോ ഹനേഡ വിമാനത്താവളം രണ്ടാം സ്ഥാനത്ത് എത്തി.

സിങ്കപൂർ ചാംഗി ഇന്റർനാഷണൽ എയർപോർട്ട്

ഇന്ന് വ്യോമയാന മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, യാത്രക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു

ടോക്കിയോ ഹനേഡ ഇന്റർനാഷണൽ എയർപോർട്ട്

ആഗോള റേറ്റിംഗിൽ മൂന്നാം സ്ഥാനത്തിനു പുറമേ ട്രാൻസിറ്റ് എയർപോർട്ട് (മൂന്നാം സ്ഥാനം), ഇമിഗ്രേഷൻ പ്രോസസ്സിംഗ് (പത്താം സ്ഥാനം), ബാഗേജ് ഡെലിവറി (പത്താം സ്ഥാനം), ടെർമിനൽ ശുചിത്വം (അഞ്ചാമത്), ഒഴിവുസമയ സൗകര്യങ്ങൾ (ഏഴാമത്) എന്നിങ്ങനെ ഹമദ് മികച്ച് നിൽക്കുന്നു. 30 മുതൽ 40 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്ന വിമാനത്താവളം കൂടിയാണ് ദോഹ ഹമദ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa