സമീപ ദിവസങ്ങളിൽ കുട്ടികളിലും സ്ത്രീകളിലും കൊറോണ ബാധിതരുടെ എണ്ണം വർധിക്കാനുള്ള കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വെളിപ്പെടുത്തി
റിയാദ്: അടുത്ത ദിവസങ്ങളിൽ സൗദിയിലെ കൊറോണ ബാധിതരുടെ കണക്കുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വർധിക്കാനുള്ള കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വെളിപ്പെടുത്തി.
കൊറോണ ബാധിച്ചവരിൽ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വർധിച്ചതിനെ സംബന്ധിച്ച് തങ്ങൾ അന്വേഷണം നടത്തിയെന്നും കുടുംബങ്ങൾക്കിടയിലെ ഒത്ത് ചേരലുകളാണു വൈറസ് ബാധക്ക് പ്രധാനമായും കാരണമായതെന്ന് മനസ്സിലായതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരമായ നിർദ്ദേശങ്ങളും പെരുമാറ്റങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്നതും വീടുകൾക്കകത്തെ ഒത്ത് ചേരലുകളിൽ നിന്ന് വിട്ട് നിൽക്കാത്തതും പുതിയ രോഗികൾ ഉണ്ടാകുന്നതിനു കാരണമാകുമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം കൂടിച്ചേരലുകളും കൈകൾ കഴുകാത്തതുമെല്ലാം സൗദി പൗരന്മാരിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് ഡോ:അബ്ദുൽ ആലി ഓർമ്മിപ്പിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1966 പുതിയ കേസുകളിൽ 22 ശതമാനവും സ്ത്രീകളും 7 ശതമാനം കുട്ടികളുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa