മക്കയിലെ ഐസൊലേഷൻ ഏർപ്പെടുത്തിയ സ്ഥലങ്ങൾക്ക് സമീപം മൊബൈൽ ആശുപത്രികൾ സ്ഥാപിച്ചു
മക്ക: മക്കയിലെ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകൾക്ക് സമീപത്തായി രണ്ട് മൊബൈൽ ആശുപത്രികൾ സ്ഥാപിച്ചതായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
രണ്ട് ആശുപത്രികൾക്കും 100 കിടക്കകളുടെ ശേഷിയുണ്ട്. ഇവ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളുടെ ഏകദേശം 2 കിലോമീറ്റർ അപ്പുറത്തായാണു സ്ഥാപിച്ചിട്ടുള്ളത്.
എല്ലാവിധ മെഡിക്കൽ ഉപകരണങ്ങളും രണ്ട് ആശുപത്രികളിലും സജ്ജമാണെന്നും കൊറോണ ബാധിതരെ സ്വീകരിക്കാൻ റെഡിയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദിയിലെ വിവിവിധ പ്രദേശങ്ങളിലെ കർഫ്യൂ പിൻ വലിച്ചെങ്കിലും മക്കയിലെ ചില ഡിസ്റ്റ്രിക്കുകളിൽ ഇപ്പോഴും മുഴുവൻ സമയ കർഫ്യൂവും ഐസൊലേഷനും ബാധകമാണ്.
നേരത്തെ കർഫ്യൂ ഇളവിൽ ഉൾപ്പെടാതിരുന്ന മദീനയിലെ വിവിധ ഡിസ്റ്റ്രിക്കുകളിലെയും, ദമാമിലെ അൽ അഥീർ, അൽ അഹ്സയിലെ അൽ ഫൈസലിയ;അൽഫാദിലിയ, ജിസാനിലെ സാംത-അൽ ദായിർ ഗവർണ്ണറേറ്റുകളിലെയും കർഫ്യൂവിൽ പിന്നീട് ഘട്ടം ഘട്ടമായി ഇളവ് അനുവദിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa