Sunday, April 20, 2025
Saudi ArabiaTop Stories

അകലം പാലിക്കാനുള്ള ആഹ്വാനം ചെവികൊണ്ടില്ല; സൗദിയിൽ ഇഫ്താർ വിരുന്നുകളും കുടുംബ സംഗമങ്ങളും കൊറോണ വ്യാപനത്തിനും മരണത്തിനും വരെ കാരണമായി

ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയാളുകൾക്ക് കൊറോണ വൈറസ് പകരാനുണ്ടായ വിവിധ സാഹചര്യങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വെളിപ്പെടുത്തി.

റമളാനിൽ നടന്ന ചില കുടുംബ സംഗമങ്ങൾ ഡസൻ കണക്കിനാളുകൾക്ക് കൊറോണ വൈറസ് പകരുന്നതിനു കാരണമായതായി മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി.

കുടുംബാംഗങ്ങൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിനായി ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിച്ചതാണു വൈറസ് വ്യാപനത്തിനു കാരണമായത്.

കടപ്പുറത്ത് വെച്ച് നടന്ന ഒരു ഫാമിലി ഇഫ്താർ വിരുന്നിൽ പങ്കെടുത്തവരിൽ വൈറസ് ബാധിക്കുകയും അവർ അവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങുകയും അവിടെയും വൈറസ് പകരാൻ കാരണമാകുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു സാഹചര്യത്തിൽ നാലു കുടുംബങ്ങൾ നടത്തിയ ഇഫ്താർ വിരുന്ന് വൈറസ് വ്യാപനത്തിനും നിർഭാഗ്യവശാൽ അത് മരണത്തിനു വരെ കാരണമാകുകയും ചെയ്തതായും ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്