സൗദിയിൽ റമളാൻ 30 മുതൽ 5 ദിവസം മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തും; നിലവിലെ കർഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി
ജിദ്ദ: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ മുൻ കരുതൽ നടപടികളും റമളാൻ 29 വരെ നീളുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേ സമയം റമളാൻ 30 അഥവാ മെയ് 23 മുതൽ ശവ്വാൽ 4 അഥവാ മെയ് 27 വരെയുള്ള 5 ദിവസങ്ങളിൽ രാജ്യത്ത് മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റമളാൻ 29 വരെയുള്ള കാലയളവിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയങ്ങളിൽ നിലവിലുള്ള കർഫ്യൂ ഇളവ് തുടരും. അതേ സമയം മക്കയിലും മറ്റു ഐസൊലേഷൻ പ്രഖ്യാപിച്ച ഏരിയകളിലുമുള്ള മുഴുവൻ സമയ കർഫ്യൂ തുടരുകയും ചെയ്യും.
റമളാൻ 30 അഥവാ മെയ് 23 മുതൽ ശവാൽ 4 അഥവാ മെയ് 27 വരെയുള്ള കാലയളവിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളും 5 പേരിൽ കൂടുതൽ ഒരുമിക്കുന്നത് വിലക്കിയുള്ള നിയമങ്ങൾക്കും മറ്റു മുൻകരുതൽ നിർദ്ദേശങ്ങൾക്കനുസൃതമായും രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും മുഴുവൻ സമയ കർഫ്യൂ നടപ്പാക്കും.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ബാധകമാക്കിയിട്ടുള്ള എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും എല്ലാ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa