ഒരേ ദിവസം ഡോക്ടറായും വളണ്ടിയറായും സേവനം ചെയ്യുന്ന ഈ സൗദി പൗരൻ ശ്രദ്ധേയനാകുന്നു
മദീന: ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലായി ഡോക്ടറായും വളണ്ടിയറായും സേവനം ചെയ്യുന്ന സൗദി പൗരൻ്റെ സേവന സന്നദ്ധത ശ്രദ്ധേയമാകുന്നു.
മോണിംഗ് ഷിഫ്റ്റിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ: മുആദ് മുഹമ്മദ് ബഷീർ ഡ്യൂട്ടിക്ക് ശേഷം വൈകുന്നേരം ക്വാറൻ്റൈൻ സെൻ്ററിൽ വളണ്ടിയറായും സേവനം അനുഷ്ഠിക്കുകയാണു ചെയ്യുന്നത്.
ചൈനയിൽ സ്കോളർഷിപ്പോട് കൂടി മെഡിക്കൽ പഠനം പൂർത്തീകരിച്ച ഡോ: മുആദ് കൊറോണ പടർന്ന് പിടിച്ചതിനു ശേഷവും ചൈനയിൽ 3 മാസത്തോളം കഴിഞ്ഞ ശേഷമാണു സൗദിയിൽ തിരിച്ചെത്തിയത്.
നിലവിൽ ഒരു ആശുപത്രിയിൽ മോണിംഗ് ഷിഫ്റ്റിൽ ഇന്റേൺ ആയി ജോലിചെയ്യുന്ന താൻ വൈകുന്നേരം മദീനയിലെ തന്നെ ഒരു ക്വാറന്റൈൻ സെൻ്ററിൽ വളണ്ടിയറായും സേവനം ചെയ്യുന്നുവെന്ന് മുആദ് പറയുന്നു.
മാനുഷികതയുടെയും ദേശസ്നേഹത്തിൻ്റെയും ഭാഗമായി ആരോഗ്യമേഖലയിൽ ഒരു സന്നദ്ധപ്രവർത്തകനായി ജോലി ചെയ്യുന്നത് സന്തോഷവും സംതൃപ്തിയും നൽകുന്നുവെന്ന് ഡോ. മുആദ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa