തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarSaudi ArabiaTop Stories

ദോഹ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് ; മികച്ച റീജനൽ എയർപോർട്ട് മദീന

വെബ്ഡെസ്ക്: സ്കൈ ട്രാക്സിൻ്റെ 2020 ലെ ലോകത്തെ ഏറ്റവും മികച്ച ഏയർപോർട്ടുകളുടെ പട്ടികയിൽ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് ദോഹ മൂന്നാം സ്ഥാനത്തെത്തി.

മദീന എയർപോർട്ട്

ദോഹ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിനു മിഡിലീസ്റ്റിൽ ഒന്നാം സ്ഥാനമുണ്ട്. മിഡിലീസ്റ്റിലെ ബെസ്റ്റ് എയർപോർട്ട് സ്റ്റാഫ് അവാർഡും ദോഹ എയർപോർട്ടിനാണു ലഭിച്ചിട്ടുള്ളത്.

മിഡിലീസ്റ്റിലെ മികച്ച എയർപോർട്ടുകളുടെ പട്ടികയിൽ ദുബൈ, മസ്ക്കറ്റ്, അബുദാബി എയർപോർട്ടുകൾ യഥാക്രമം ദോഹക്ക് പിറകിൽ ഇടം പിടിച്ചു.

അതേ സമയം മദീന എയർപോർട്ടിനു മിഡിലീസ്റ്റിലെ ഏറ്റവും മികച്ച റീജനൽ എയർപോർട്ട് അവാർഡ് ലഭിച്ചു. മിഡിലീസ്റ്റിലെ മികച്ച എയർപോർട്ടുകളുടെ പട്ടികയിൽ മദീന എയർപോർട്ടിനു അഞ്ചാം സ്ഥാനമാണുള്ളത്.

സിംഗപ്പൂർ എയർപോർട്ട്

സിംഗപ്പൂർ ചെഞ്ചി എയർപോർട്ടിനാണു പട്ടികയിൽ ഒന്നാം സ്ഥാനം. ടോക്യൊ ഹനെദ എയർപോർട്ട് പട്ടികയിൽ രണ്ടാം സ്ഥാനം പിടിച്ചിട്ടുണ്ട്. സെൻട്രൽ ഏഷ്യയിലെയും ഇന്ത്യയിലെയും മികച്ച എയർപോർട്ടായി ഡെൽഹി എയർപോർട്ടിനെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്