Sunday, April 20, 2025
KuwaitTop Stories

മലയാളി യുവാവ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. 32 വയസ്സായിരുന്നു. കോവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് നാലുദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.

ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഫര്‍വാനിയ ദജീജിൽ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ഗഫൂർ.

ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമ്മു ഐമൻ. മക്കൾ: ഹാനി, ഗഫൂര്‍.

കുവൈറ്റിൽ ഇന്ന് കോവിഡ് ബാധിച്ച് 7 പേർ മരണപ്പെട്ടിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവർ 751 പേരാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa