Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളുടെ ഗ്രാഫ് താഴാൻ തുടങ്ങി; ഇനി സുഖം പ്രാപിക്കുന്നവരുടെ ഗ്രാഫ് ഉയരും

റിയാദ്: ആഗോള തലത്തിലുള്ള കൊറോണ കേസുകളുമായി താരതമ്യപ്പെടുത്തുംബോൾ സൗദിയിലെ കൊറോണ മരണ നിരക്ക് ഏറ്റവും താഴ്ന്ന ശരാശരിയിൽ തന്നെ തുടരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ കേസുകളുടെ റിപ്പോർട്ട് ഗ്രാഫ് ഏറെ പ്രതീക്ഷ നൽകുന്നു. ആക്റ്റീവ് കേസുകളുടെ ഗ്രാഫ് ഇന്നലെ മുതൽ താഴാൻ തുടങ്ങിയിരിക്കുന്നു.

രോഗ ബാധിതരിൽ നിന്നും സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. അതേ സമയം ആക്റ്റീവ് കേസുകൾക്കെല്ലാം ഇപ്പോഴും പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയ വാക്താവ് പറഞ്ഞു.

രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 40 ശതമാനം പേരും രോഗ മുക്തി നേടിക്കഴിഞ്ഞു, ഇന്ന് 2365 പേർക്ക് കൂടി അസുഖം ഭേദമായതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 17622 ആയി ഉയർന്നതോടെയാണിത്.

ഇന്നലെ മുതൽ വൈറസ് ബാധിതരുടെ എണ്ണത്തേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത് സൗദിയിലെ പ്രവാസികളടക്കമുള്ളവർക്ക് വലിയ ആശ്വാസം പകരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്