Tuesday, November 26, 2024
Top StoriesU A E

യുഎഇ കറൻസിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ.

ദുബൈ: യുഎഇയുടെ ദേശീയ കറൻസിയെ അപമാനിക്കുന്നതായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 

വൈറലായ വീഡിയോയിൽ, തുമ്മുന്നതായി നടിച്ച് കറൻസി നോട്ട് ഉപയോഗിച്ച് സ്വയം വൃത്തിയാക്കുന്ന തരത്തിൽ ചിത്രീകരിച്ചതായിരുന്നു വീഡിയോ. ഇയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് അയച്ചതായി പോലീസ് പറഞ്ഞു.

20,000 ത്തിലധികം ഫോളോവേഴ്‌സുള്ള ഇയാളുടെ ടിക്‌ടോക്ക് ചാനലിലെ ഒരു വീഡിയോയിൽ, ക്ലാസിക്കൽ സംഗീതം പ്ലേ ചെയ്യുമ്പോൾ ഒരു കോഫി ടേബിളിൽ 500 ദിർഹം നോട്ടുകൾ സൂക്ഷിച്ചിരിക്കുന്നതായി കാണിക്കുന്നു. ഇതെടുത്ത് മൂക്ക് തുടക്കുന്നതാണ് വീഡിയോ. ഇയാളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യക്കാരനാണെന്ന് സംശയിക്കുന്നു.

രാജ്യത്തെയോ അതിന്റെ ചിഹ്നങ്ങളെയോ അപമാനിച്ചതിന് സൈബർ ക്രൈം നിയമം പരമാവധി 1 മില്യൺ ദിർഹം പിഴയും ജയിൽ ശിക്ഷയും വിധിക്കാമെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ മുഖം മറക്കാതെയുള്ള വ്യക്തമായ ചിത്രം പോലീസ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ പോസ്റ്റ് ചെയ്തു. 

കോവിഡ്-19 പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് രാജ്യത്തെ മുൻകരുതലുകളെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa