കർഫ്യൂ നിയമ ലംഘകർക്കെതിരെ ശക്തമായ നീക്കങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം; ഇന്നലെ മാത്രം 3300 പേർ പിടിയിൽ
ജിദ്ദ: കർഫ്യൂ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇന്നലെ മാത്രം കർഫ്യൂ നിയമ ലംഘകരായ 3300 പേരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയ വാക്താവ് അറിയിച്ചു.
സാമൂഹിക അകലം പാലിക്കാത്ത നിയമ ലംഘകരിൽ അധികവും തെരുവു കച്ചവടക്കാരായിരുന്നു. ഇവർ ഇഖാമ,തൊഴിൽ നിയമ ലംഘകരായിരുന്നുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
റിയാദ് പ്രവിശ്യയിലും മക്ക, ഈസ്റ്റേൺ പ്രൊവിൻസ് പ്രവിശ്യകളിലുമെല്ലാം കർഫ്യു നിയമ ലംഘകർ പിടിക്കപ്പെട്ടിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കാത്തതിനെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് ആവർത്തിച്ചു. ആൾക്കൂട്ടം കൂടുന്നതിനെ എല്ലാ അർത്ഥത്തിലും വിലക്കിയിട്ടുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി 5 ലധികം പേർ ഒത്തു ചേരുന്നതും കുടുംബ സംഘമങ്ങളും മറ്റും ആഭ്യന്തര മന്ത്രാലയം നിരോധിക്കുകയും വൻ തുക പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa