തെരുവുകളിൽ അണുനാശിനി സ്പ്രേ ചെയ്യുന്നത് കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല
ചില രാജ്യങ്ങളിൽ നടക്കുന്നതുപോലെ തെരുവുകളിൽ അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കുന്നില്ലെന്നും അതേ സമയം അത് അപകടകരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
തെരുവുകളോ ചന്തസ്ഥലങ്ങളോ പോലുള്ള ഇടങ്ങളിൽ അണുനാശിനികൾ തളിക്കുന്നത് കോവിഡ്19 വൈറസിനെയോ മറ്റ് രോഗകാരികളെയോ ഇല്ലാതാക്കാൻ നിർദ്ദേശിക്കപ്പെടുന്നില്ല. കാരണം തെരുവുകളിലെ അഴുക്കും അവശിഷ്ടങ്ങളും അണുനാശിനിയെ നിർജ്ജീവമാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു.
ഇനി അഴുക്കുകളും മറ്റും ഇല്ലെങ്കിൽ പോലും വൈറസുകളെ നിർജ്ജീവമാക്കുന്നതിന് അണുനാശിനിക്ക് ആവശ്യമായ സമയത്തിനുള്ളിൽ സ്പ്രേ എല്ലാ സ്ഥലത്തും വേണ്ടവിധം എത്താനുള്ള സാധ്യതയും കുറവാണ്.
തെരുവുകളും നടപ്പാതകളും COVID-19 വൈറസിന്റെ സംഭരണികളായി കണക്കാക്കുന്നില്ലെന്നും അണുനാശിനി തളിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വ്യക്തികളിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്നത് മൂലമുണ്ടാകുന്ന വലിയ അപകടങ്ങളെക്കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇനി അണുനാശിനി ഉപയോഗിക്കുകയാണെങ്കിൽ തന്നെയും അത് ഒരു തുണി ഉപയോഗിച്ചോ അണുനാശിനിയിൽ മുക്കി തുടച്ചോ ചെയ്യണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa