സൗദി അറേബ്യ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന്; ആരോഗ്യ മന്ത്രി.
ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊറോണ വൈറസ് മരണനിരക്കും, ഗുരുതരമായ കേസുകൾ ഏറ്റവും കുറവുമുള്ള രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ പറഞ്ഞു. രോഗികൾക്കും മറ്റ് സംശയാസ്പദമായ എല്ലാ കേസുകൾക്കും മാതൃകാപരമായ പരിചരണം നൽകുന്നതിനാലാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ഹോപ്കിൻസ് കൊറോണ വൈറസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ 6.73 ശതമാനമാണ് COVID-19 മരണനിരക്ക്. സൗദി അറേബ്യയിൽ ശനിയാഴ്ച വരെ സ്ഥിരീകരിച്ച 52,016 കൊറോണ വൈറസ് കേസുകളിൽ 302 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം മരണനിരക്ക് 0.58 ശതമാനമാണ്.
ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാരെയും, മറ്റ് മെഡിക്കൽ സ്റ്റാഫുകളെയും അഭിസംബോധന ചെയ്താണ് അൽ റബിയയുടെ പരാമർശം. വളരെ വൈകുന്നതിന് മുമ്പ് കഴിയുന്നത്ര കേസുകൾ കണ്ടെത്താനും അവരുടെ ജീവൻ രക്ഷിക്കാനും ശ്രമിക്കണമെന്ന് ആരോഗ്യ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു
“തുവയ്ഖ് പർവതത്തെപ്പോലെ ഗാംഭീര്യവും ഭീമാകാരവുമായ ഒരു ദൃഢ നിശ്ചയം നമുക്കുണ്ടെന്ന് കിരീടാവകാശി പറഞ്ഞതുപോലെ ഏത് ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്,” അൽ-റബിയയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി (എസ്‌പിഎ) പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ പുതിയ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന പരിശോധനയിൽ നിന്നും ലബോറട്ടറിയുടെ ശേഷി മൂന്നിരട്ടിയാക്കിയതാണ് വർധനവിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പരിശ്രമത്തിനും കഠിനാധ്വാനത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa