സൗദിയിലെ പ്രവാസികൾ സൂക്ഷിക്കുക; 6000 റിയാൽ കിട്ടില്ല; പകരം ബാങ്കിലുള്ള ബാലൻസ് തുക പോയിക്കിട്ടും
ജിദ്ദ: ഈ കൊറോണക്കാലത്തും സൗദിയിൽ മൊബൈൽ ഫോണുകളിൽ വലിയ തുകകൾ ഓഫറുകൾ ചെയ്ത് കൊണ്ടുള്ള വ്യാജ സന്ദേശങ്ങളുമായി തട്ടിപ്പ് സംഘങ്ങൾ രംഗത്ത്.
കർഫ്യൂ മൂലം റൂമുകളിൽ അടങ്ങിയിരിക്കുകയും ഇൻ്റർനെറ്റ് ഉപയോഗങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യം മുതലെടുത്താണു തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തിയിട്ടുള്ളത്.
1990 നും 2020 നും ഇടയിൽ ജോലി ചെയ്തവർക്ക് 6000 റിയാൽ സൗദി തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ലഭ്യമാകുന്നുണ്ടെന്നും നിങ്ങൾ അർഹനാണോ എന്നറിയാൻ ലിങ്കിൽ പരിശോധിക്കാനുമാണു ഇപ്പോൾ മെസ്സേജ് വന്നിട്ടുള്ളത്.
ഇങ്ങനെയുള്ള മെസ്സേജുകളിൽ കാണുന്ന ലിങ്കുകളിൽ നമ്മൾ ക്ളിക്ക് ചെയ്യുന്നതോടെ നമ്മുടെ സ്വകാര്യ വിവരങ്ങൾ പലതും ഈ തട്ടിപ്പ് സംഘത്തിൻ്റെ കയ്യിൽ എത്തിപ്പെടും എന്നോർക്കുക. നമ്മുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഇപ്പോൾ മൊബൈൽ നംബറുമായി ലിങ്ക് ചെയ്യപ്പെട്ടതായതിനാൽ ഇത്തരം ലിങ്കുകളിൽ കയറുന്നത് തട്ടിപ്പ് സംഘത്തിനു ഡാറ്റകൾ ചോർത്താനും ഹാക്ക് ചെയ്യാനും പിറകെ അക്കൗണ്ടിൽ നിന്നും പണം തട്ടാനും എളുപ്പമായിരിക്കും.
പലരും തട്ടിപ്പാണെന്ന് ഓർത്ത് കൊണ്ട് തന്നെ നിർദ്ദോഷമെന്ന് കരുതി ലിങ്കിൽ എന്താണ് ഉള്ളതെന്ന് അറിയാനുള്ള ആകാംക്ഷയിൽ പരീക്ഷണത്തത്തിനു മുതിരുന്നതും കാണാൻ സാധിക്കാറുണ്ട്. എന്നാൽ അതും വലിയ നഷ്ടത്തിന് കാരണമാകുമെന്ന് മനസ്സിലാക്കി ഇത്തരം സന്ദേശങ്ങൾ വരുന്ന നമ്പറുകൾ ബ്ളോക് ചെയ്യുകയോ അവഗണിക്കുകയോ ചെയ്യുകയാണ് നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa