Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ ബഖാലകളിൽ പരിശോധന ശക്തം; ഇ പേയ്മെന്റ് സംവിധാനമില്ലാത്ത നിരവധി കടകൾക്ക് പിഴ.

റിയാദ്: സൗദിയിൽ വാണിജ്യ മന്ത്രാലയം ബഖാലകളിൽ നടത്തിയ പരിശോധനയിൽ ഇ പേയ്‌മെന്റ് സംവിധാനം ഇല്ലാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1,895 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

9,677 സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിൽ 80 ശതമാനം സ്ഥാപനങ്ങളും ഈപേയ്മെന്റ് സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഈ മാസം 10 മുതൽ മിനി മാർക്കറ്റുകൾക്കും, ബഖാലകൾക്കും ഇ പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിരുന്നു. ബിനാമി ബിസിനസ്സുകൾ തടയുക എന്ന ഉദ്ദേശത്തോടു കൂടിയാണ് നിയമം പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.

വാണിജ്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുമായും, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയവുമായും സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിൽ വരുത്തിയിരിക്കുന്നത്.

പരിശോധനക്കിടെ നിയമം പാലിക്കാത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ പിഴ ചുമത്തുകയാണ് ചെയ്യുന്നത്. നിയമ ലംഘനം ആവർത്തിച്ചാൽ പിന്നീട് ഇരട്ടി പിഴയായിരിക്കും ചുമത്തുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa