Sunday, April 20, 2025
Saudi ArabiaTop Stories

മതനിന്ദ; സൗദിയിൽ വിദേശ പ്രൊഫസറുടെ ജോലി നഷ്ടമായി.

ജിസാൻ: സൗദിയിൽ വിദേശ പ്രൊഫസ്സറെ മതനിന്ദ നടത്തിയതിന്റെ പേരിൽ സർവകലാശാല പിരിച്ചു വിട്ടു. ജിസാൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറെയാണ് വിദ്വേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ പിരിച്ചു വിട്ടത്.

ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സർവകലാശാലയുടെ നടപടി.

ഇസ്ലാമിനെ വളരെ മോശമായി ചിത്രീകരിക്കുകയും, ഇസ്ലാം രോഗം പരത്തുന്ന മതമാണെന്നും പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തത്.

ഇത് ശ്രദ്ധയിൽ പെട്ട യൂണിവേഴ്സിറ്റി അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തി ഇയാൾ കുറ്റക്കാരനാണെന്ന് മനസ്സിലാക്കുകയും ഇയാളെ പിരിച്ചു വിടുകയുമായിരുന്നു.

പത്തു വർഷത്തോളമായി ജിസാനിലെ സർക്കാർ യൂണിവേഴ്സിറ്റിയിൽ ഉയർന്ന വേതനവും, അനൂകൂല്യങ്ങളും കൈപറ്റിക്കൊണ്ട് ഡിപ്പാർട്ടമെന്റ് മേധാവിയായി ജോലി ചെയ്തു വരികയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa